ഷാൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ
അതേസമയം രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചു എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു കേസുകളുമായി ബന്ധപ്പെട്ട് അന്വോഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിൽ ഉൾപ്പെട്ട ആളുകളെ ഉടൻ പിടി കൂടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
കെ.എസ് ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്നും രാജേന്ദ്ര പ്രസാദ് ഉൾപ്പെടെ അഞ്ചോളം പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ആർ.എസ്.എസ് പ്രവർത്തകരാണ് ഇരുവരും. ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്. കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്.
Adjust Story Font
16