Quantcast

പാലക്കാട് പ്രൊവിഡന്റ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

കാണാതായ മറ്റൊരു പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല

MediaOne Logo

Web Desk

  • Published:

    1 Oct 2026 9:05 AM IST

പാലക്കാട് പ്രൊവിഡന്റ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി
X

പാലക്കാട്: പാലക്കാട് പ്രൊവിഡന്റ് ഹോമിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. തിരുവനന്തപുരം വഞ്ചിയൂരിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രൊവിഡന്റ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം, കാണാതായ മറ്റൊരു പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടി പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

TAGS :

Next Story