Quantcast

മുന്നാറിൽ ചരിഞ്ഞ മൂന്ന് കുട്ടിയാനകളിൽ ഒന്നിന് ഹെർപസ് അണുബാധ സ്ഥിരീകരിച്ചു

ഹെർപ്പസ് രോഗലക്ഷണം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടതിനെ തുടർന്നാണ് കുട്ടിയാനകളുടെ ആന്തരികാവയവങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-27 02:45:19.0

Published:

27 Dec 2022 2:33 AM GMT

മുന്നാറിൽ ചരിഞ്ഞ മൂന്ന് കുട്ടിയാനകളിൽ ഒന്നിന് ഹെർപസ് അണുബാധ സ്ഥിരീകരിച്ചു
X

പ്രതീകാത്മക ചിത്രം

ഇടുക്കി: മുന്നാറിൽ ചരിഞ്ഞ മൂന്ന് കുട്ടിയാനകളിൽ ഒരെണ്ണത്തിന് ഹെർപസ് അണുബാധയെന്ന് സ്ഥിരീകരണം. പത്ത് ദിവസത്തിനിടെയാണ് മൂന്ന് കുട്ടിയാനകൾ ചരിഞ്ഞത്. അണുബാധ വ്യാപിപ്പിക്കാതിരിക്കാൻ അടിയന്തര നടപടി തേടുകയാണ് വനം വകുപ്പ്. ഹെർപ്പസ് രോഗലക്ഷണം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടതിനെ തുടർന്നാണ് കുട്ടിയാനകളുടെ ആന്തരികാവയവങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ചരിഞ്ഞ കുട്ടിയാനകളിലൊന്നിന് ഹെർപസ് പരിശോധനയിൽ പോസറ്റീവ് ഫലം വന്നത്. ബാക്കിയുള്ള പരിശോധനയും ഉടൻ പൂർത്തിയാക്കും. രക്തധമനികളെ ബാധിക്കുന്ന ഹെർപസ് വൈറൽ അണുബാധ ആനകളിൽ രക്തസ്രാവം ഉൾപ്പെടെ ഉണ്ടാക്കും. വനത്തിനുള്ളിൽ പലയിടങ്ങളിലായാണ് പത്ത് ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളുടെ ജഡം കണ്ടെത്തിയത്.

2017 ൽ മൂന്നാറിൽ സമാനമായ രീതിയിൽ ആനകളിൽ ഹെർപസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. രോഗം കൂടുതൽ വന്യ ജീവികളിലേക്ക് ബാധിക്കാതിരിക്കാൻ ആനകളുടെ ജഡം ആഴത്തിൽ കുഴിയെടുത്താണ് സംസ്‌കരിക്കുക.

TAGS :

Next Story