Quantcast

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു

പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-01-22 06:48:47.0

Published:

22 Jan 2022 12:11 PM IST

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു
X

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

അടിപിടിക്കിടെ തലക്കടിയേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു അബ്ബാസ് താമസം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story