Quantcast

ബി ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരാതിയിലാണ് നിര്‍ദേശം. ഓണ്‍ലൈനായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയും ഓണ്‍ലൈനായി മതിയെന്നാണ് നിര്‍ദേശം.

MediaOne Logo

Web Desk

  • Updated:

    2021-07-12 11:17:19.0

Published:

12 July 2021 10:06 AM GMT

ബി ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം
X

ബി ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ എ.ഐ.സി.ടി.ഇയുടെ നിര്‍ദേശം. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരാതിയിലാണ് നിര്‍ദേശം. ഓണ്‍ലൈനായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയും ഓണ്‍ലൈനായി മതിയെന്നാണ് നിര്‍ദേശം.

അവസാനവര്‍ഷ പരീക്ഷകള്‍ നേരത്തെ ഓണ്‍ലൈനായി നടത്തിയിരുന്നു. എന്നാല്‍ ബാക്കിയുള്ള പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താനായിരുന്നു സര്‍വകലാശാലയുടെ തീരുമാനം. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി പരീക്ഷയെഴുതാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എ.ഐ.സി.ടി.ഇക്ക് കത്ത് നല്‍കിയത്. ഇത് അംഗീകരികരിച്ചുകൊണ്ടാണ് ഓണ്‍ലൈനായി തന്നെ പരീക്ഷകള്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ പരീക്ഷ നേരത്തെ തീരുമാനിച്ചത് പോലെ ഓഫ്‌ലൈനായി തന്നെ നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പരീക്ഷ ബുധനാഴ്ച തുടങ്ങും. എ.ഐ.സി.ടി.ഇയുടേത് നിര്‍ദേശം മാത്രമാണ്. ഇത് അംഗീകരിക്കില്ല. പരീക്ഷ ധൃതിപ്പെട്ട് മാറ്റേണ്ടതില്ലെന്നാണ് സര്‍വകലാശാലയുടെ തീരുമാനം.

TAGS :

Next Story