Quantcast

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പേട്ട സ്വദേശിക്ക് 22000 രൂപ നഷ്ടമായി

രാത്രി 7. 18ന് 10795 രൂപ അക്കൌണ്ടിൽ നിന്നും നഷ്ടമായി. ഇതിനുശേഷം കൃത്യം 12 മിനിറ്റ് കഴിഞ്ഞ് 7 30 ന് അതേ തുക തന്നെ വീണ്ടും നഷ്ടമായി... പണം കൈമാറ്റം ചെയ്യുമ്പോൾ വരുന്ന ഒ.ടി.പിയും വന്നിട്ടില്ല എന്നതാണ് തട്ടിപ്പിൻറെ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.

MediaOne Logo

Web Desk

  • Published:

    3 Jan 2022 1:37 AM GMT

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പേട്ട സ്വദേശിക്ക് 22000 രൂപ നഷ്ടമായി
X

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം പേട്ട സ്വദേശിക്ക് അക്കൌണ്ടില്‍ നിന്ന് 22000 രൂപ നഷ്ടമായി. ഇന്‍റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍ വഴിയാണ് പണം നഷ്ടമായിരിക്കുന്നത്. ശമ്പളം അക്കൌണ്ടില്‍ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു തട്ടിപ്പ് നടന്നത്.

പുതുവര്‍ഷത്തലേന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ടെക്നോപാര്‍ക്ക് ജീവനക്കാരനായ വിഷ്ണുവിന് ശമ്പളം അക്കൌണ്ടിലേക്കെത്തുന്നത്. ശമ്പളം ക്രെഡിറ്റ് ആയതിന് പിന്നാലെ രാത്രി ഏഴ് മണിയോടെ ആദ്യ തട്ടിപ്പ് നടന്നു. രാത്രി 7. 18ന് 10795 രൂപ അക്കൌണ്ടില്‍ നിന്നും നഷ്ടമായി. ഇതിനുശേഷം കൃത്യം 12 മിനിറ്റ് കഴിഞ്ഞ് 7 30 ന് അതേ തുക തന്നെ വീണ്ടും നഷ്ടമായി. തുക നഷ്ടമായത് ബാങ്കില്‍ നിന്നുള്ള മെസേജ് വഴിയാണ് അറിഞ്ഞത്. തൊട്ടുപിന്നാലെ ബാങ്കില്‍ നിന്നുള്ള കോളും വന്നു.


താനല്ല ട്രാന്‍സാക്ഷന്‍ നടത്തിയതെന്നും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി എന്നും ബാങ്ക് അധികൃതരോട് വിഷ്ണു വ്യക്തമാക്കി. രാജ്യത്തിനുള്ളില്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍ വരുന്ന ഒ.ടി.പിയും വന്നിട്ടില്ല എന്നതാണ് തട്ടിപ്പിന്‍റെ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. സാധാരണ ഗതിയില്‍ തട്ടിപ്പ് നടത്തുന്നവര്‍ അക്കൌണ്ട് ഉടമസ്ഥരുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഏതെങ്കിലും തരത്തില്‍ സ്വന്തമാക്കിയാണ് പണം തട്ടാറ്.

മെസ്സേജ് പ്രകാരം കനേഡിയന്‍ അക്കൌണ്ടിലേക്കാണ് പണം പോയിരിക്കുന്നത്.അന്താരാഷ്ട്ര തലത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണ്‍ലൈന്‍ കോഴ്സിന്‍റെ ഭാഗമായി വിഷ്ണു അക്കൌണ്ടില്‍ ഇന്‍റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍ സംവിധാനം ഓണ്‍ ചെയ്തിരുന്നു. ഈ സൌകര്യം മുതലെടുത്താണോ പണം തട്ടിയതെന്ന് വിഷ്ണു സംശയിക്കുന്നുണ്ട്. 24 മണിക്കൂറിന് ശേഷം 10975 രൂപ തിരികെ കിട്ടി. ബാക്കി തുകയും കിട്ടുമെന്ന പ്രതീക്ഷയിലാണ് വിഷ്ണു. തന്‍റെ അഞ്ചോളം സുഹൃത്തുകള്‍ക്കും സമാന അനുഭവം ഉണ്ടായതായും വിഷ്ണു പറയുന്നു.

TAGS :

Next Story