Quantcast

'നിലപാട് അവസരവാദപരം'; അയിഷാ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ല കമ്മിറ്റി

'പാർട്ടിയാണ് അയിഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും'

MediaOne Logo

Web Desk

  • Published:

    13 Jan 2026 9:24 PM IST

നിലപാട് അവസരവാദപരം; അയിഷാ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ല കമ്മിറ്റി
X

കൊല്ലം: അയിഷാ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. ആയിഷാ പോറ്റിയുടെ നിലപാട് അവസരവാദപരമാണ്. പാർട്ടിയാണ് അയിഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ സജീവം അല്ലാതായി എന്നും വാർത്ത കുറിപ്പിലുണ്ട്.

അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല. ഏത് സാഹചര്യത്തിലാണ് ആയിഷാപോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ല. അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തകർ മനസ്സിലാക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിന് രൂക്ഷമായ പ്രതികരണം ജെ.മേഴ്‌സിക്കുട്ടിയമ്മയും നടത്തിയിരുന്നു. അയിഷാ പോറ്റി വർഗ വഞ്ചന കാണിച്ചു എന്നാണ് ജെ.മേഴ്‌സിക്കുട്ടി അമ്മയുടെ നിലപാട്.

TAGS :

Next Story