Quantcast

അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

കെ.കെ രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയമാണോയെന്ന് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Published:

    2 Feb 2026 11:18 AM IST

അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
X

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. രാഷ്ട്രീയ കേസുകളിലെ അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയിരുന്നു. കെ.കെ രമ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ് സ്പീക്കറുടെ നടപടി. ആവശ്യമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ .

സർക്കാർ ഉദ്ദേശിക്കുന്ന കാര്യം മാത്രം സഭയിൽ ചർച്ച ചെയ്താൽ പോരയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പലതവണ പരോൾ നൽകിയെന്നും 20 വർഷം ശിക്ഷിക്കപ്പെട്ട് ഒരുമാസം തികയും മുമ്പ് പല തവണ പരോൾ നൽകിയതായും വി.ഡി സതീശൻ.

പ്രധാന വിഷയമാണ് ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകി. ടിപി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ജയിൽ എഡിജിപിയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. അനധികൃതമായാണ് പരോളുകൾ നൽകുന്നത്. സിപിഎമ്മിന് വേണ്ടി കൊലനടത്തിയ പ്രതികൾക്കാണ് പരോൾ. മുഖ്യമന്ത്രി ഇന്ന് മറുപടി പറയാതെ ഒളിച്ചോടി. കെ.കെ രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയമാണോയെന്നും പ്രതിപക്ഷനേതാവ്.

പരോൾ കണ്ടീഷൻ പോലും ലംഘിച്ചു. വി. കുഞ്ഞികൃഷ്ണൻ കോടതിയിൽ പോയി സംരക്ഷണം തേടി. കുഞ്ഞികൃഷ്ണനെ വധിക്കാനാണോ കുറ്റവാളിയെ പുറത്തിറക്കിയത് എന്ന് സംശയമുണ്ട്. ജയിലിൽ കിടക്കുന്ന തടവുകാർ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്. ഈ വിഷയം നിയമസഭയിൽ പറയാനുള്ള ഗൗരവം ഇല്ലേയെന്നും നിയമസഭയിൽ അല്ലാതെ പുത്തരിക്കേണ്ടത്താണോ വിഷയം ചർച്ച ചെയ്യേണ്ടതെന്നും വി.ഡി സതീശൻ.

TAGS :

Next Story