Quantcast

അലന്‍റേയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ്

ഏകാധിപതിയുടെ സ്വഭാവമാണ് മുഖ്യമന്ത്രിയിൽ പ്രകടമാകുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി

MediaOne Logo

Nisri MK

  • Updated:

    2021-10-30 12:50:59.0

Published:

30 Oct 2021 6:18 PM IST

അലന്‍റേയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ്
X

അലന്‍റേയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏകാധിപതിയുടെ സ്വഭാവമാണ് മുഖ്യമന്ത്രിയിൽ പ്രകടമാകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

സുപ്രീം കോടതി ഉത്തരവും യുഎപിഎ നിയമവും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. സ്വന്തം പാർട്ടിക്കാരെയാണ് പാർട്ടിയിലെ പ്രശ്നത്തിന്‍റെ പേരിൽ ജയിലാക്കിയതെന്നും വിഡി സതീശൻ പറഞ്ഞു.

കേരള പൊലീസിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനങ്ങളുന്നയിച്ചു. പെൺകുട്ടികളോട് പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്നും സ്ത്രീവിരുദ്ധ സർക്കാർ എന്ന രീതിയിലാണ് പൊലീസിന്‍റെ ഇടപെടലെന്നും സതീശൻ കുറ്റപ്പെടുത്തി. സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നത് സ്ഥിരമാകുന്നു. സ്ത്രീ വിരുദ്ധ പൊലീസ് ആയി കേരള പോലീസ് മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story