Quantcast

"52 വെട്ടുവെട്ടി കൊന്നിട്ടും ആ കുടുംബത്തോടുള്ള വൈരാഗ്യം തീർന്നില്ല"; സർക്കാറിനെതിരെ വി.ഡി സതീശൻ

അമ്പലപ്പുഴ എംഎൽഎ വനിതാ നേതാക്കളെ കാലുമടക്കി തൊഴിക്കുകയാണ്. അദ്ദേഹത്തിനെതിരെയും സച്ചിൻദേവ് എംഎൽഎക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-03-16 11:10:09.0

Published:

16 March 2023 5:35 AM GMT

52 വെട്ടുവെട്ടി കൊന്നിട്ടും ആ കുടുംബത്തോടുള്ള വൈരാഗ്യം തീർന്നില്ല; സർക്കാറിനെതിരെ വി.ഡി സതീശൻ
X

തിരുവനന്തപുരം: നിയമസഭയിലുണ്ടായ പ്രതിഷേധങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നടപടി വേണമെന്ന് സർവകക്ഷി യോഗത്തിലും നിയമസഭ കൂടിയപ്പോഴും ആവശ്യപ്പെട്ടിരുന്നു.

"യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും ചേർന്ന് ആക്രമിച്ചത്. നാല് പ്രതിപക്ഷ എംഎൽഎമാർക്കാണ് പരിക്കേറ്റത്. കെകെ രമ എംഎൽഎയുടെ കൈയൊടിഞ്ഞു. 52 വെട്ടുവെട്ടി കൊന്നിട്ടും ആ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ അവരെ കാലുമടക്കി തൊഴിച്ച ഭരണകക്ഷി എംഎൽഎ സഭയിൽ ഇരിക്കുമ്പോൾ എങ്ങനെയാണ് ഞങ്ങൾക്ക് സഭയിൽ ഇരിക്കാനാകുക"; വിഡി സതീശൻ പറഞ്ഞു.

അമ്പലപ്പുഴ എംഎൽഎ വനിതാ നേതാക്കളെ കാലുമടക്കി തൊഴിക്കുകയാണ്. അദ്ദേഹത്തിനെതിരെയും സച്ചിൻദേവ് എംഎൽഎക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിക്കൂട്ടിലാകുമെന്ന ഭയം കാരണമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സർക്കാർ വിളക്കുന്നതെന്നും സതീശൻ പറഞ്ഞു. സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കൊപ്പം നിൽക്കുന്നതുകൊണ്ടാണ് സ്പീക്കർക്കെതിരെയും പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം നിറഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ സ്‌പീക്കർ പിരിച്ചുവിട്ടു. ചോദ്യോത്തരവേളyum സസ്‌പെൻഡ് ചെയ്തിരുന്നു. സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലും സമവായം ഉണ്ടായില്ല.

TAGS :

Next Story