'തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു; തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി': വി.ഡി സതീശന്‍
തദ്ദേശ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ക്രമക്കേട് മനപ്പൂര്‍വ്വം വരുത്തിയതാണ്. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം 15 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കി വര്‍ധിപ്പിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
'സിപിഎം അംഗങ്ങളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. ഒരുകാലത്തും ഇല്ലാത്ത നിബന്ധനയാണ് ഇത്തവണത്തേത്. 15 ദിവസത്തിനുള്ളില്‍ എങ്ങനെ വോട്ടര്‍ പട്ടിക പേര് ചേര്‍ക്കുന്നതിനുള്ള ദിവസം. ഇതെങ്ങനെ സാധ്യമാകും. വോട്ടര്‍പട്ടിക പുതുക്കുങ്ങനുള്ള സമയം നീട്ടണം. 30 ദിവസം ആക്കണം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിപൂര്‍വമായി അല്ല പ്രവര്‍ത്തിക്കുന്നത്. പോളിംഗ് ബൂത്ത് കുറച്ചു. രാത്രി വൈകിയാലും വോട്ടിംഗ് തീരില്ല. നിയമപരമായി നേരിടും,'' പ്രതിപക്ഷ നേതാവ് പറഞ്ഞു.
Adjust Story Font
16

