Quantcast

ഹോട്ട്‌സ്‌പോട്ടുകളിൽ സമ്പൂർണ വാക്‌സിനേഷൻ; പേവിഷബാധ പ്രതിരോധ കർമ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി

പൊതുനിരത്തിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടി

MediaOne Logo

Web Desk

  • Updated:

    2022-09-15 19:35:46.0

Published:

15 Sep 2022 7:31 PM GMT

ഹോട്ട്‌സ്‌പോട്ടുകളിൽ സമ്പൂർണ വാക്‌സിനേഷൻ; പേവിഷബാധ പ്രതിരോധ കർമ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ കർമ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി. ഹോട്ട്‌സ്‌പോട്ടുകളിൽ സമ്പൂർണ വാക്‌സിനേഷൻ നൽകുകയും എല്ലാ നായകൾക്കും ഷെൽട്ടര്‍ ഒരുക്കുകയും ചെയ്യും. തെരുവ് മാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കും. പൊതുനിരത്തിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറഞ്ഞു.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേര്‍ക്ക്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

മെയ് മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വര്‍ഷമാണ്.21 പേര്‍.വാക്സിന്‍ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.


Order for action plan to prevent rabies in dogs in Kerala

TAGS :

Next Story