Quantcast

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് നാടുകടത്തി, എന്തൊരു ശിക്ഷ: അബ്ദുറബ്ബ്

'ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല.ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!'

MediaOne Logo

Web Desk

  • Updated:

    2022-07-25 05:04:27.0

Published:

25 July 2022 3:55 AM GMT

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് നാടുകടത്തി, എന്തൊരു ശിക്ഷ:  അബ്ദുറബ്ബ്
X

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ബഷീർ കൊല്ലപ്പെട്ടിട്ട് ആഗസ്ത് 3ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു, എന്തൊരു ശിക്ഷ എന്നാണ് അബ്ദുറബ്ബ് പരിഹസിച്ചത്.

"എം.എം മണി അന്ന് എഫ്ബി പോസ്റ്റിൽ പറഞ്ഞതെത്ര ശരി! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല.ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്! പിണറായി ഡാ" എന്നും അബ്ദുറബ്ബ് ഫേസ് ബുക്കില്‍ കുറിച്ചു.

മാധ്യമപ്രവർത്തകനായ കെ.എം ബഷീർ 2019 ആഗസ്ത് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത് വിവാദമായിരുന്നു. 10 മണിക്കൂറിനുശേഷം നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധന വൈകിപ്പിക്കാൻ പൊലീസ് ഒത്താശ ചെയ്തെന്ന് ആരോപണമുയര്‍ന്നു. ശ്രീറാം വെള്ളയമ്പലം–മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തില്‍ കാര്‍ ഓടിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആരോഗ്യ വകുപ്പ് ജോയിന്‍ സെക്രട്ടറിയായി ജോലിയില്‍ തിരികെ പ്രവേശിച്ച ശ്രീറാമിനെ, കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി.

ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!

എം.എം.മണി അന്ന് എഫ്ബി പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!

#പിണറായി_ഡാ

TAGS :

Next Story