Quantcast

'ആരോപണങ്ങളിൽ ഭയമില്ല, എസ്എഫ്‌ഐക്കാലം മുതൽ വേട്ടയാടപ്പെടുന്നു': പി. ശശി

തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്നും പി. ശശി

MediaOne Logo

Web Desk

  • Published:

    4 Sept 2024 12:48 PM IST

ആരോപണങ്ങളിൽ ഭയമില്ല, എസ്എഫ്‌ഐക്കാലം മുതൽ വേട്ടയാടപ്പെടുന്നു: പി. ശശി
X

കോഴിക്കോട്: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഭയമില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. ആളുകൾക്ക് എന്താരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ സെക്രട്ടറിയായ കാലം മുതൽ തന്നെ വേട്ടയാടുന്നുണ്ടെന്നും എന്നിട്ടും താൻ ഇതുവരെയെത്തിയെന്നും ശശി പറഞ്ഞു. തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്നും സർവാധികാര മനോഭാവം ഇല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പി.ശശിക്കെതിരെ ഗുരുതര ആരോപണമാണ് പി.വി അൻവർ എംഎൽഎ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രി ഏൽപിക്കുന്ന ചുമതലകൾ പി.ശശി നിർവഹിക്കുന്നില്ലെന്നും അദ്ദേഹം പരാജയമാണെന്നും അൻവർ ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി.വി അന്‍വര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പി.ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം ഉണ്ടായേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

TAGS :

Next Story