പഹല്‍ഗാമില്‍ മതസ്പര്‍ധ വളര്‍ത്തുന്ന കമന്റിട്ടു; 26കാരന്‍ അറസ്റ്റില്‍
യുവമോര്‍ച്ച നേതാവ് അധീന ഭാരതിയുടെ പരാതിയിലാണ് നടപടി

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ കമന്റിട്ടുവെന്ന പരാതിയില്‍ 26കാരന്‍ അറസ്റ്റില്‍. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് (26) ആണ് അറസ്റ്റിലായത്.
യുവമോര്‍ച്ച നേതാവ് അധീന ഭാരതിയുടെ പരാതിയിലാണ് നടപടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷന് എയര്‍പോര്‍ട്ട് പൊലീസ് യുവാവിനെ കൈമാറുകയായിരുന്നു. നിലവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു കൊല്ലം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയില്‍ നിന്നാണ് ഇയാള്‍ കമന്റ് ഇട്ടിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് സനൂഫ് കമന്റിട്ടത്.
Adjust Story Font
16

