Quantcast

പാലക്കാട്ട് കുട്ടികൾ അതിക്രമത്തിന് ഇരയായ സംഭവം; പരാതി പൊലീസിന് കൈമാറിയതായി ജില്ലാ കലക്ടർ

കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ നേരത്തെ രാജിവച്ചിരുന്നു

MediaOne Logo

Web Bureau

  • Updated:

    2022-04-01 10:51:09.0

Published:

1 April 2022 10:44 AM GMT

പാലക്കാട്ട് കുട്ടികൾ അതിക്രമത്തിന് ഇരയായ സംഭവം; പരാതി പൊലീസിന് കൈമാറിയതായി ജില്ലാ കലക്ടർ
X

പാലക്കാട്: അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മർദനമേറ്റ സംഭവത്തിൽ പരാതി ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയതായി ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് പൊലീസ് അന്വേഷണത്തിന് പരാതി കൈമാറിയതെന്നും അവർ പറഞ്ഞു. അതിക്രമം നേരിട്ട കുട്ടികളെ മറ്റൊരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു. കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ നേരത്തെ രാജിവച്ചിരുന്നു. ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജി.

വിജയകുമാർ പല തവണയായി കുഞ്ഞുങ്ങളെ മർദിച്ചുവെന്നാണ് പരാതി ഉയർന്നിരുന്നത്. സ്‌കെയിൽ വെച്ചാണ് കുഞ്ഞുങ്ങളെ തല്ലിയിരുന്നത്. നവജാതശിശുക്കൾ മുതൽ അഞ്ചുവയസ് പ്രായമായ കുട്ടികൾവരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ഫോണിൽ സംസാരിക്കവെ കുട്ടികൾ കരയുന്നതാണ് മർദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പാർട്ടിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കലക്ടറെ സമീപിച്ചത്. ആയയുടെ പരാതിയെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകി. അടുത്ത ദിവസം അന്വേഷണ റിപ്പോർട്ട് കൈമാറും. സി.പി.എം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാർട്ടിയിൽ നിന്നും മാറ്റിയിരിക്കുകയാണ്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വിജയകുമാറിനെതിരെ പൊലീസിലും പരാതി നൽകിയിരുന്നു.


Palakkad child abuse incident; The district collector said that the complaint was handed over to the police

TAGS :

Next Story