Quantcast

'ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ, സിപിഐക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥ'; സിപിഐക്കെതിരെ പാലക്കാട് സിപിഎം

തോറ്റാൽ പൂർണ ഉത്തരവാദിത്തം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാർ

MediaOne Logo

Web Desk

  • Published:

    6 Jan 2026 11:13 AM IST

ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ, സിപിഐക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥ; സിപിഐക്കെതിരെ പാലക്കാട് സിപിഎം
X

പാലക്കാട്: സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാർ. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്ന് അജയകുമാർ പറഞ്ഞു. തോറ്റാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും അജയകുമാർ പറഞ്ഞു.

ദീർഘകാലമായി സിപിഎം സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജയകുമാർ. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ.ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അജയകുമാര്‍ വിമര്‍ശിച്ചു.


TAGS :

Next Story