പാലക്കാട് സ്കൂളിലെ സ്ഫോടനം: കണ്ടെത്തിയത് മാരക സ്ഫോടക വസ്തുവെന്ന് FIR
മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു ഉപേക്ഷിച്ചതെന്ന് FIR

പാലക്കാട്: സ്കൂൾ പരിസരത്ത് കണ്ടത്തിയത് മാരക സ്ഫോടക വസ്തു. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പ്രൈമറി സ്കൂളിന് സമീപം കണ്ടെത്തിയത് മാരക സ്ഫോടക വസ്ത്തുവെന്ന് FIR. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു ഉപേക്ഷിച്ചതെന്ന് FIR. എക്സ്പോസീവ് ആക്റ്റിലെ 3 ( a ) 4 (a) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 10 വയസുഉള്ള കുട്ടിക്ക് പരിക്ക് പറ്റിയതിനാൽ ജുവനൈൽ ജസ്റ്റിസ് വകുപ്പിലെ 75-ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. RSS നിയന്ത്രണത്തിലുഉള്ള സ്കൂളിൽ സ്ഫോടക വസ്തു എത്തിയതിൽ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
പാലക്കാട് മൂത്താൻതറയിലെ സ്‌കൂൾ പരിസരത്ത് ഇന്നലെയാണ് സ്‌ഫോടനമുണ്ടായത്. സ്കൂർ വളപ്പിൽ നിന്നും ലഭിച്ച സ്ഫോടക വസ്‌തുവാണ് പൊട്ടി തെറിച്ചത്. 4 സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചതെന്ന് ഡിവൈഎഫ്ഐ. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും സ്ഫോടകവസ്തുതു സ്‌കൂൾ കോമ്പൗണ്ടിൽ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
മൂത്താംതറ - വടക്കന്തറ മേഖല ആർഎസ്എസ് കേന്ദ്രമാണെന്നും ആർഎസ്എസിന്റെ ശാഖ രാവിലെയും രാത്രിയും സ്കൂളിന്റെ പരിസരത്ത് നടക്കുന്നുണ്ടെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. സ്‌കൂളിന് 600 മീറ്റർ അകലെ ജില്ലയിലെ ആർഎസ്എസ് കാര്യാലയം പ്രവർത്തിക്കുന്നതായും അവിടെ റെയ്ഡ് ചെയ്താൽ ഭീകരമായ ആയുധം കണ്ടെത്താൻ കഴിയുമെന്നും സുരേഷ് ബാബു. ആർഎസ്എസ് കാര്യാലയം റെയ്ഡ് ചെയ്യണമെന്നും ആർഎസ്എസ് , ബിജെപി നേതാക്കളുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. സ്കൂളുകളിൽ ശാഖ നടത്തുന്നത് ഒഴിവാക്കാനും ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും ശാഖ നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.
പാലക്കാട് മൂത്താൻത്തറ വ്യാസ വിദ്യാ പിഠം സ്കൂൾ മുറ്റത്തെ സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് AEOയ്ക് DDE നിർദേശം നൽകി. പാലക്കാട് AEO സ്കൂളിൽ പരിശോധന നടത്തി. പ്രധാനഅധ്യാപികയുടേയും അധ്യാപകരുടേയും മൊഴി AEO രേഖപ്പെടുത്തി. സ്കൂളിൻ്റെ രേഖകൾ കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും
Adjust Story Font
16

