ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി
തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ 9 -ാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകൻ മർദിച്ചത്

പാലക്കാട്: ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ 9 -ാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകൻ മർദിച്ചത്. ഹിന്ദി അധ്യാപകനായ നൗഷാദിനെതിരെയാണ് പരാതി. മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വിദ്യാർത്ഥി പറഞ്ഞു.
Next Story
Adjust Story Font
16

