Quantcast

പനമരം ഇരട്ടക്കൊല: പ്രതി പിടിയില്‍

നാലു ദിവസം മുമ്പ് ഇയാളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ എലിവിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Sept 2021 11:44 AM IST

പനമരം ഇരട്ടക്കൊല: പ്രതി പിടിയില്‍
X

വയനാട്ടിലെ പനമരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഇവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായത്. ജൂണ്‍ 10നാണ് കൊലപാതകം നടന്നത്.

നാലു ദിവസം മുമ്പ് ഇയാളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ എലിവിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് ഇയാളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്.

അര്‍ജുന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ലഭിച്ച ഒരു വിരലടയാളവും കുളത്തില്‍ നിന്നുള്ള രക്തക്കറയും മാത്രമാണ് പൊലീസിന് രേഖയായി ഉണ്ടായിരുന്നത്. എഴുനൂറോളം ആളുകളെയാണ് പൊലീസ് കേസുമായി ചോദ്യം ചെയ്തത്. എന്താണ് കൊലപാതകത്തിന് പ്രേരണ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

TAGS :

Next Story