Quantcast

പന്തീരങ്കാവ് സ്ത്രീധന പീഡനം; രാഹുലിനെ സഹായിച്ച സുഹൃത്തിനെ കോടതിയിൽ ഹാജരാക്കി

രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് രാജേഷ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    17 May 2024 11:59 AM GMT

പന്തീരങ്കാവ് സ്ത്രീധന പീഡനം; രാഹുലിനെ സഹായിച്ച സുഹൃത്തിനെ കോടതിയിൽ ഹാജരാക്കി
X

കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധനപീഡന കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച സുഹൃത്ത് രാജേഷിനെ കോടതിയില്‍ ഹാജരാക്കി. രാഹുലിനെ കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിച്ചതും അവിടെനിന്നും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതും രാജേഷ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.

ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വെളിപ്പെടുത്തി എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മര്‍ദനം തുടങ്ങിയിരുന്നെന്നും യുവതി പറഞ്ഞിരുന്നു.

TAGS :

Next Story