'ആനകൾക്ക് അമിത ജോലി ഭാരം'; നാട്ടിലിറങ്ങുന്ന കാട്ടാനകളെ പിടികൂടി നാട്ടാന ആക്കണമെന്ന് പാറമേക്കാവ് ദേവസ്വം
'എണ്ണം കുറവായതിനാൽ ആനകൾ അമിത ജോലി ചെയ്യേണ്ടി വരുന്നു'
തൃശ്ശൂർ: തൃശൂർ പൂരം നന്നായി നടത്താൻ നാട്ടിലിറങ്ങുന്ന കാട്ടനാകളെ പിടികൂടി നാട്ടാനയാക്കണമെന്ന് പാറമേക്കാവ് ദേവസ്വം. എണ്ണം കുറവായതിനാൽ നിലവിലുള്ള ആനകൾക്ക് അമിത ജോലി ചെയ്യേണ്ടി വരുന്നുവെന്നും അതുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
തൃശൂർ പൂരം ഭംഗിയായി നടക്കണമെങ്കിൽ 100 ആനകൾ വേണമെന്നും കേരളത്തിൽ ആകെ 320 നാട്ടാനകളാണുള്ളതെന്നും ഒരേ സമയം ഇതിൽ 50 ശതമാനം ആനകളെ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
മതിയായ എണ്ണം ഇല്ലാത്തതിനാൽ ആനകൾക്ക് അമിത ജോലി നേരിടേണ്ടി വരുന്നു. അതുകൊണ്ടാണ് ആനകൾ പ്രശ്നങ്ങൾ കാണിക്കുന്നത്. ആസാം, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ആനകൾ ഉണ്ട്. അത്കൊണ്ട് തന്നെ നാട്ടിലിറങ്ങുന്ന കാട്ടനാകളെ പിടികൂടി നാട്ടാനയാക്കണമെന്നാണ് ആവശ്യമെന്നും പാറമേക്കാവ് ദേവസ്വം പങ്കുവെച്ചു.
Next Story
Adjust Story Font
16

