പാറശാല ഡിപ്പോയിൽ മിന്നൽ പരിശോധന: സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും സ്ഥലം മാറ്റി

ഇന്നലെ വൈകുന്നേരമാണ് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് മിന്നൽ പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-10-20 04:51:51.0

Published:

20 Oct 2022 4:46 AM GMT

പാറശാല ഡിപ്പോയിൽ മിന്നൽ പരിശോധന: സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും സ്ഥലം മാറ്റി
X

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ കെഎസ്ആർടിസി സിഎംഡിയുടെ മിന്നൽ പരിശോധന. ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുത്ത എംഡി സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും സ്ഥലം മാറ്റി.

ഇന്നലെ വൈകുന്നേരമാണ് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് മിന്നൽ പരിശോധന നടത്തിയത്. ഡിപ്പോയിലെ പരിശോധനാ സമയത്ത് അറ്റൻഡൻസ് രജിസ്റ്ററിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സൂപ്രണ്ടിനും അസിസ്റ്റന്റിനുമെതിരെ നടപടി.

സൂപ്രണ്ട് കല കെ.നായർക്ക് മൂവാറ്റുപുഴയിലേക്കും അസിസ്റ്റന്റ് സുമി ആർ.എസിന് എറണാകുളത്തേക്കുമാണ് സ്ഥലം മാറ്റം

TAGS :

Next Story