Quantcast

കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

മാസങ്ങൾക്ക് മുൻപ് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ പ്രതിയാണ് പൊലീസിന്‍റെ പിടിയിലായത്

MediaOne Logo

Web Desk

  • Published:

    27 Dec 2023 7:52 AM IST

Al Sabith
X

അല്‍ സാബിത്ത്

കൊല്ലം: കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ. അഞ്ചൽ സ്വദേശിയിൽ നിന്ന് പിടികൂടിയത് എല്‍എസ്‍ഡി സ്റ്റാമ്പും കഞ്ചാവും. മാസങ്ങൾക്ക് മുൻപ് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ പ്രതിയാണ് പൊലീസിന്‍റെ പിടിയിലായത്.

അഞ്ചൽ പനച്ചവിള ആലക്കുന്ന് വിളയിൽ വീട്ടിൽ 28 വയസ്സുള്ള അൽ സാബിത് ആണ് എൽ എസ് ഡി സ്റ്റാമ്പും കഞ്ചാവുമായി പിടിയിൽ ആയത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 22 എല്‍എസ്‍ഡി സ്റ്റാമ്പുകളും കഞ്ചാവും ആണ് പൊലീസ് പിടിച്ചെടുത്തത്. എംഡിഎംഎ കേസിൽ പിടിയിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആളാണ് അൽ സാബിത്.

ഏറെ നാളുകളായി ഡാൻസാഫ് സംഘം അൽസാബിത്തിനെ നിരീക്ഷിച്ചു വരുകയായിരുന്നു. ആലക്കുന്നിലെ വീട്ടിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് ലഹരി സംഘങ്ങൾ രൂക്ഷം ആണെന്ന് നാട്ടുകാരും പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



TAGS :

Next Story