Quantcast

രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട, സ്കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന തല ഉദ്ഘാടനം തിരുവനനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8:30നു നടക്കും. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-30 12:02:34.0

Published:

30 Oct 2021 11:59 AM GMT

രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട, സ്കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി
X

സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ രാവിലെ 8:30നു നടക്കും. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

"15, 452 സ്കൂളുകളിലായി 42,65, 273 വിദ്യാര്‍ഥികളുണ്ട്. രക്ഷിതാക്കൾക്ക് ഒരു ഉത്കണ്ഠയും വേണ്ട. സ്കൂൾ തുറക്കാൻ ഇത്രയും മുന്നൊരുക്കം നടത്തിയ വേറെ കാലഘട്ടമില്ല. 24,300 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളിൽ വിതരണം ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസാണ് തെര്‍മല്‍ സ്കാനറുകള്‍ നൽകിയത്. 2.85 കോടി രൂപ സ്കൂളുകളിൽ സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാൻ നൽകി. 10 ലക്ഷം രൂപ വീതം സ്കൂൾ അറ്റകുറ്റപണികൾക്ക് നൽകും.'"- മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്ക് അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. ഗൗരവമായ വിഷയങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പഠിപ്പിക്കില്ല. പല കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത അധ്യാപകർ 2282 പേരുണ്ട്. തത്കാലം അവർ സ്കൂളിൽ വരണ്ട. അവർക്ക് ഓൺലൈനായി പഠിപ്പിക്കാമെന്നും താത്കാലിക അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

TAGS :

Next Story