യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; മദീനയിലേക്കുള്ള വിമാനം തിരുവനന്തപുരത്തിറക്കി
സൗദി എയർലൈൻസ് വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്

Photo|Special Arrangement
തിരുവനന്തപുരം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി. സൗദി എയർലൈൻസ് വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന ഇന്തോനേഷ്യൻ സ്വദേശിക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

