പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ഷാജി കോൺഗ്രസിലേക്ക്
നാളെ രാവിലെ കെപിസിസി ഓഫീസിൽവെച്ച് മെമ്പർഷിപ്പ് സ്വീകരിക്കും

Shaji | Photo | Mediaone
പട്ടാമ്പി: 'വി ഫോർ പട്ടാമ്പി' നേതാവ് ടി.പി ഷാജി കോൺഗ്രസിലേക്ക്. നാളെ രാവിലെ കെപിസിസി ഓഫീസിൽവെച്ച് മെമ്പർഷിപ്പ് സ്വീകരിക്കും.
നേരത്തെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ മൂലം ടി.പി ഷാജിയും സംഘവും 'വി ഫോർ പട്ടാമ്പി' എന്ന സംഘടന രൂപീകരിച്ച് എൽഡിഎഫിന് ഒപ്പം നിന്നിരുന്നു. 'വി ഫോർ പട്ടാമ്പി'യുടെ പിൻബലത്തിലാണ് എൽഡിഎഫ് പട്ടാമ്പി നഗരസഭ ഭരിക്കുന്നത്. 150 പേർ നാളെ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.
Next Story
Adjust Story Font
16

