'ലീഗിന്‍റെ മുൻപിൽ മുട്ടിലിഴയാത്ത കോൺഗ്രസുകാരും ഇന്നത്തെ തലമുറയിൽ ഉണ്ടെന്നുള്ളത് ആശാവഹം'; മാത്യു കുഴൽനാടനെ പിന്തുണച്ച് പി.സി ജോര്‍ജ്
വർത്തമാന കാല യുഡിഎഫിൽ നിന്നും ഒരിക്കലും കേൾക്കാൻ സാധ്യതയില്ല എന്ന് വിചാരിച്ച ഒരു ശബ്ദം ഞാൻ ഇന്ന് കേട്ടു

കോട്ടയം: മുസ്‍ലിം ലീഗിനെതിരായ മാത്യു കുഴൽനാടന്‍റെ പരാമര്‍ശത്തിൽ പ്രതികരണവുമായി പി.സി ജോര്‍ജ്. ലീഗിന്റെ മുൻപിൽ മുട്ടിലിഴയാത്ത കോൺഗ്രസുകാരും ഇന്നത്തെ തലമുറയിൽ ഉണ്ടെന്നുള്ളത് ആശാവഹമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വർത്തമാന കാല യുഡിഎഫിൽ നിന്നും ഒരിക്കലും കേൾക്കാൻ സാധ്യതയില്ല എന്ന് വിചാരിച്ച ഒരു ശബ്ദം ഞാൻ ഇന്ന് കേട്ടു. മാറാട് കലാപത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ശ്രീ എ.കെ ആന്‍റണി 2004ൽ രാജി വെച്ചപ്പോൾ പറഞ്ഞതിന് ശേഷം ഇന്നേ വരെ ഒരു കോൺഗ്രസ് നേതാവ് പോലും മുസ്‍ലിം ലീഗിനെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. ഇന്ന് കുഴൽനാടൻ അതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. ലീഗിന്‍റെ മുൻപിൽ മുട്ടിലിഴയാത്ത കോൺഗ്രസുകാരും ഇന്നത്തെ തലമുറയിൽ ഉണ്ടെന്നുള്ളത് ആശാവഹമാണ്.
കോൺഗ്രസിന്‍റെ മുഖ്യമന്ത്രി ചര്‍ച്ചയിൽ ലീഗിന്‍റെ നിലപാട് ശരിയല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗിന്‍റെ നിലപാടാണ് ബിജെപിക്ക് എംഎൽഎമാരെ സംഭാവന ചെയ്യുന്നത്. മാത്യു കുഴൽനാടനോട് ലീഗ് ചെയുന്നത് ശരിയല്ല. ലീഗ് പറയുന്ന ആൾ തന്നെ മുഖ്യമന്ത്രി വേണമെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എൻഡിപി ജനറൽ സെക്രട്ടറിക്ക് പൂച്ചയ്ക്ക് പൊന്ന് ഉരുക്കിന്നിടത്ത് എന്ത് കാര്യം. മൂന്ന് പേരിൽ ആരായാലും സ്വീകരിക്കും. ആലപ്പുഴയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയായാൽ സന്തോഷം. തനിക്ക് ആരോടും താല്പര്യമില്ല. മൂന്ന് പേരും യോഗ്യന്മാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ കുഴൽനാടൻ്റെ കോലം കത്തിച്ചും ഫ്ലക്സ്ബോര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് എത്തുകയായിരുന്നു. എന്നാൽ താൻ ലീഗിനെ വിമർശിച്ചിട്ടില്ലെന്നും, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമായിരുന്നു കുഴൽ നാടന്റെ വിശദീകരണം
Adjust Story Font
16

