വാഹനമിടിച്ച് നിര്‍ത്താതെ പോയി; കാല്‍നടയാത്രക്കാരന്‍ മരിച്ചു
അപകടമുണ്ടാക്കിയ വാഹനത്തിനായി അന്വേഷണം പുരോഗമിക്കുന്നു

പാലക്കാട്: മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം അഞ്ജാതവാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മുണ്ടൂര്‍ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്.
പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. റോഡ് സൈഡിലൂടെ നടന്നുപോയ കണ്ണനെ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കണ്ണനെ കണ്ടിട്ടും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

