Quantcast

ജനവിശ്വാസം എൽഡിഎഫിന്; വികസന തുടർച്ചക്കായി ജനങ്ങൾ വോട്ട് ചെയ്യും: മുഖ്യമന്ത്രി

കഴിഞ്ഞ പത്തുവർഷമായി ജനങ്ങളോടൊപ്പം നടത്തിയ യാത്ര ഈ തെരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-09 04:29:10.0

Published:

9 April 2026 8:45 AM IST

ജനവിശ്വാസം എൽഡിഎഫിന്; വികസന തുടർച്ചക്കായി ജനങ്ങൾ വോട്ട് ചെയ്യും: മുഖ്യമന്ത്രി
X

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കൃത്യതയോടെയും കരുത്തോടെയും നാടിനെ നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. വികസനത്തുടർച്ച ഉറപ്പാക്കാൻ മറ്റ് രാഷ്ട്രീയ കൂട്ടായ്മകൾക്ക് കഴിയില്ലെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് എൽഡിഎഫിനെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ എപ്പോഴും ജനങ്ങളിലാണ് വിശ്വസിക്കുന്നത്, ജനങ്ങൾ തിരിച്ചും സർക്കാരിനെ വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ജനങ്ങളോടൊപ്പം നടത്തിയ യാത്ര ഈ തെരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ തുടരും. 2016ൽ ലഭിച്ചതിനേക്കാൾ വലിയ പിന്തുണ 2021ൽ ലഭിച്ചത് എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. എന്നാൽ, ഈ 2026ലെ തെരഞ്ഞെടുപ്പിൽ 2021ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നൽകി ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എൽഡിഎഫ് വിഭാവനം ചെയ്യുന്ന നവകേരളം എന്നത് വെറുമൊരു സ്വപ്നമല്ല, മറിച്ച് കൃത്യമായി നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. 2031ഓടെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സർക്കാർ നേരത്തെ തന്നെ വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിലേക്ക് നാടിനെ നയിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. താൻ സന്ദർശിച്ച ജില്ലകളിലെല്ലാം ജനങ്ങളുടെ മുഖത്ത് കണ്ട തിളക്കം എൽഡിഎഫിനുള്ള വലിയ പിന്തുണയുടെ തെളിവാണ്. വർഗീയ പ്രചാരണങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്നതല്ല ഈ ജനപിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ടെ പണമിടപാട് ആരോപണങ്ങളെയും വർഗീയ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ അദ്ദേഹം, പണവും വർഗീയതയും കൊണ്ട് കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ 'ഡാഷ് അവരവർ തന്നെ പൂരിപ്പിക്കട്ടെ' എന്ന് മറുപടി നൽകിയ അദ്ദേഹം, കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും പറഞ്ഞു.

TAGS :

Next Story