Quantcast

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യുന്നു

ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

MediaOne Logo

Web Desk

  • Updated:

    2021-12-01 10:12:42.0

Published:

1 Dec 2021 9:51 AM GMT

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യുന്നു
X

കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ അഞ്ചു മുതിർന്ന ജില്ലാ സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.

TAGS :

Next Story