Quantcast

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വീണ്ടും പരോൾ

നിലവിൽ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്

MediaOne Logo

Web Desk

  • Updated:

    2026-02-02 07:59:41.0

Published:

2 Feb 2026 12:03 PM IST

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വീണ്ടും പരോൾ
X

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. പത്താം പ്രതി രഞ്ജിത്തിനാണ് പരോൾ. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു . നിലവിൽ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നെ വ്യവസ്ഥയിലാണ് പരോൾ.പ്രതികൾ പുറത്ത് ഇറങ്ങുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാവുമെന്ന പൊലീസിൻ്റെ റിപ്പോർട്ട് മറികടന്നാണ് പരോൾ അനുവദിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ.പീതാംബരന്‍, അഞ്ചാം പ്രതി ഗിജിനും പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ഇരുവര്‍ക്കും പരോള്‍ നല്‍കിയത്. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

കേസിലെ പ്രതികള്‍ നേരത്തെയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.

2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.



TAGS :

Next Story