വയനാട് തുരങ്കപാതയ്ക്ക് നിർമാണാനുമതി
സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടേതാണ് തീരുമാനം

തിരുവനന്തപുരം:വയനാട് തുരങ്ക പാതയ്ക്ക് സർക്കാർ നിർമാണാനുമതി നൽകി. ആനക്കാംപൊയിൽ -മേപ്പാടി പാതയ്ക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിർമാണ അനുമതി നൽകിയത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നത് ഉൾപ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണത്തിന് വ്യവസ്ഥകളോടെ അന്തിമ നല്‍കാമെന്ന് ഈ മാസം ഒന്നിന് ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ സമിതി യോഗത്തിലാണ് വിദ്ഗദസമിതി ശിപാര്‍ശ ചെയ്തത്. ഇത് അംഗീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതോടെ 2134 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണത്തിലേക്ക് സര്‍ക്കാരിന് കടക്കാനാവും. പരിസ്ഥിതി ലോല മേഖലയായതിനാല്‍ കടുത്ത വ്യവസ്ഥതകളോടെയാണ് അനുമതി.
ഉചിതമായ സുരക്ഷാമുൻകരുതൽ സ്വീകരിക്കണം,മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷസ്‌കെയിൽ മാപ്പിങ് തുടർച്ചയായി നടത്തുകയും നിരീക്ഷിക്കുകയും വേണം, ടണൽറോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്ന കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിക്കണം, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികൾ തെരഞ്ഞടുക്കണം,ജില്ലാ കലക്ടർ ശിപാർശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതി ഇതെല്ലാം നിരീക്ഷിക്കുന്നതിനായി രൂപീകരിക്കണം, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. അപ്പൻകാപ്പ് ആനത്താര സംരക്ഷണം, ബാണാസുര ചിലപ്പൻ പക്ഷിയുടെ സംരക്ഷണം, ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുക, തുടങ്ങിയവും ഉറപ്പാക്കപ്പെടണമെന്നും വിദഗ്ദ സമിതി നിര്‍ദേശത്തിലുണ്ട്.
എന്നാല്‍ അനുമതിക്കെതിരെ എതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
Adjust Story Font
16

