Quantcast

അറുതിയില്ലാ കൊള്ള; ഇന്നും കൂട്ടി ഇന്ധനവില

പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

MediaOne Logo

Web Desk

  • Updated:

    2022-04-06 01:07:23.0

Published:

6 April 2022 12:50 AM GMT

അറുതിയില്ലാ കൊള്ള; ഇന്നും കൂട്ടി ഇന്ധനവില
X

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനക്കൊള്ളക്ക് അറുതിയില്ല. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 115 രൂപ 34 പൈസയും ഡീസലിന് 102 രൂപ 24 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 117രൂപ 8 പൈസയും ഡീസലിന് 103 രൂപ 84 പൈസയുമാണ് . കൊച്ചിയിൽ പെട്രോളിന് 115 രൂപ 20 പൈസയും ഡീസലിന് 102 രൂപ 11 പൈസയുമാണ് വില. പതിനഞ്ച് ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയുമാണ് കൂട്ടിയത്.

TAGS :

Next Story