പി.എഫ്.ഐ ഹര്‍ത്താല്‍: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃരാരംഭിച്ചു

രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    23 Sep 2022 4:05 AM GMT

പി.എഫ്.ഐ ഹര്‍ത്താല്‍: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃരാരംഭിച്ചു
X

കോഴിക്കോട്: പോപുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെ തുടർന്ന് കോഴിക്കോട് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃരാംഭിച്ചു .പൊലീസ് സംരക്ഷണയിലാണ് സർവീസുകൾ നടത്തുന്നത്. രാവിലെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായ സാഹചര്യത്തിലാണ് സർവീസുകൾ നിർത്തുന്നതായി അധികൃതർ അറിയിച്ചത്.

തൃശൂർ നിന്നും കണ്ണൂരിലേക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് നല്ലളത്തു വെച്ച് കല്ലേറ്ഉണ്ടായിരുന്നു. കോഴിക്കോട് നടക്കാവിൽ ബംഗളുരുവിനു പോകുകയായിരുന്ന ബസിനു നേരെയും കല്ലേറുണ്ടായി.

കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. കോഴിക്കോട് താമരശേരിയിലും വടകരയിലും ലോറികൾക്ക നേരെയും കല്ലേറ് ഉണ്ടായി. താമരശ്ശേരി കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു.ദേശീയപാതയിൽ താമരശ്ശേരി കാരാടിയിൽ ഗുഡ്‌സ് ഓട്ടോ നേരെയും അക്രമം ഉണ്ടായി.

ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് എത്തി ഗതാഗത തടസ്സം നീക്കിയത്. ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരക്കെ അക്രമങ്ങളാണ് നടക്കുന്നത്. പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യപക കല്ലേറുണ്ടായി.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. പോപുലർ ഫ്രണ്ടിൻറെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story