Quantcast

പാർട്ടിയിൽ കേരള ലൈൻ എന്ന ഒന്നില്ല; അഖിലേന്ത്യാ നയമാണ് കേരളത്തിലും പാർട്ടി നയം: പിണറായി

എൽഡിഎഫ് കാലത്ത് ഒരു വികസനവും പാടില്ലെന്ന നയമാണ് ചിലർ സ്വീകരിക്കുന്നത്. ഒരു വികസന പദ്ധതികളും നടപ്പാക്കാതിരുന്ന യുഡിഎഫ് നിലപാട് ശരിയാണെന്നാണോ പറയുന്നതെന്നും പിണറായി ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    10 April 2022 3:16 PM GMT

പാർട്ടിയിൽ കേരള ലൈൻ എന്ന ഒന്നില്ല; അഖിലേന്ത്യാ നയമാണ് കേരളത്തിലും പാർട്ടി നയം: പിണറായി
X

കണ്ണൂർ: സിപിഎമ്മിൽ കേരള ഘടകത്തിന് പ്രത്യേക ലൈൻ ഉണ്ടെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയിൽ വ്യതസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഖിലേന്ത്യാ തലത്തിലെ പാർട്ടിയുടെ നയം തന്നെയാണ് കേരളത്തിലെ പാർട്ടിയുടെയും നയമെന്നും പിണറായി പറഞ്ഞു.

എൽഡിഎഫ് കാലത്ത് ഒരു വികസനവും പാടില്ലെന്ന നയമാണ് ചിലർ സ്വീകരിക്കുന്നത്. ഒരു വികസന പദ്ധതികളും നടപ്പാക്കാതിരുന്ന യുഡിഎഫ് നിലപാട് ശരിയാണെന്നാണോ പറയുന്നതെന്നും പിണറായി ചോദിച്ചു. വരുംതലമുറക്ക് വേണ്ടിയാണ് നാടിന്റെ വികസനം നടപ്പാക്കുന്നത്. കെ റെയിലിന് കേന്ദ്രസർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകർക്കെതിരെ പിണറായി വിമർശനമുന്നയിച്ചു. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കിൽ അതിനെ പിന്തുണക്കണം. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിക്കാട്ടിയാൽ തിരുത്തും. പരിസ്ഥിതി എന്തുമായിക്കോട്ടെ വികസനം മതി എന്ന് ചിന്തിക്കുന്നവരല്ല തങ്ങൾ. എൽഡിഎഫ് സർക്കാരിനോട് ധൈര്യമായി മുന്നോട്ട് പോയിക്കോളൂ എന്നാണ് പാർട്ടി കോൺഗ്രസ് പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് മുന്നോട്ട് പോവുമെന്നും പിണറായി പറഞ്ഞു.

TAGS :

Next Story