Quantcast

'ഗവർണർക്ക് എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥ'; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുമെന്ന സൂചന നൽകി മുഖ്യമന്ത്രി

ചെറുപ്പക്കാരായ കുട്ടികളെ ബ്ലഡി റാസ്‌കൽ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-12-18 09:42:25.0

Published:

18 Dec 2023 5:51 AM GMT

pinarayi vijayan_governor
X

കൊല്ലം: ഗവർണറുടെ നടപടികൾക്കെതിരെ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങേയറ്റം പ്രകോപനപരമായ അവസ്ഥ ഉണ്ടാക്കുകയാണ് ഗവർണർ. ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. ഇക്കാര്യം കേന്ദ്രം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

"ക്രിമിനൽസ്, ബ്ലഡി റാസ്കൽസ് എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്. ചെറുപ്പക്കാരായ കുട്ടികളെ എന്തൊക്കെയാണ് വിളിക്കുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടതാണോ ഇത്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയാണ് ഗവർണർക്ക്. വ്യക്തിപരമായി ആളുകളെ അധിക്ഷേപിക്കുന്നത് കൂടാതെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ് അദ്ദേഹം. ബ്ലഡി കണ്ണൂരെന്ന് പറയുന്ന നിലയുണ്ടായി. ഏതെങ്കിലും ഭരണാധികാരി അങ്ങനെ ചെയ്യുമോ?

കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായാണ് ഗവർണർ ഇരിക്കുന്നത്. കേന്ദ്ര- സംസ്ഥാനം ബന്ധം വഷളാക്കേണ്ട എങ്കിൽ ഇത്തരം ഇടപെടലുകൾ തിരുത്താനുള്ള നടപടിയുണ്ടാകണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ക്രമസമാധാന നില കൂടുതലാണ്. അതിനാൽ, ശാന്തമായി നിൽക്കുന്ന സംസ്ഥാനത്തെ പ്രശ്നങ്ങളുണ്ടാക്കി കലുഷിതമാക്കാൻ ഗവർണർ ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണ് അദ്ദേഹം.': മുഖ്യമന്ത്രി പറഞ്ഞു.

ഇതുപോലൊരു വ്യക്തിയെ ഉൾക്കൊള്ളാൻ വി മുരളീധരനെ പോലെ ചുരുക്കം ചില ആളുകൾക്ക് സാധിക്കും. തനിക്ക് സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹിച്ച് തെറ്റായ രീതിയിൽ നടപടികൾ സ്വീകരിച്ചുവരികയാണ് ഗവർണർ. ഇത് അനുവദിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story