Quantcast

മോദി-പിണറായി കൂടിക്കാഴ്ച ഇന്ന്; ബഫർസോൺ, കെ-റെയിൽ ചർച്ചയാകും

കെ-റെയിലിൽ ബി.ജെ.പി ഉയർത്തിയ രാഷ്ട്രീയസമ്മർദത്തെ മറികടക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുക

MediaOne Logo

Web Desk

  • Updated:

    2022-12-27 01:19:15.0

Published:

27 Dec 2022 1:16 AM GMT

മോദി-പിണറായി കൂടിക്കാഴ്ച ഇന്ന്; ബഫർസോൺ, കെ-റെയിൽ ചർച്ചയാകും
X

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പത്തരയ്ക്കാണ് കൂടിക്കാഴ്ച. ബഫർസോൺ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സി.പി.എം പി.ബി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഇന്നും നാളെയും ഡൽഹിയിലുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബഫർസോൺ, വായ്പാപരിധി ഉയർത്തൽ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും.

ബഫർസോണിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ അറിയിക്കും. കെ-റെയിലിൽ ബി.ജെ.പി ഉയർത്തിയ രാഷ്ട്രീയസമ്മർദത്തെ മറികടക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുക. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും. ചീഫ് സെക്രട്ടറി വി.പി ജോയിയും ഡൽഹിലുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. എന്നാൽ, സമയം ഇതുവരെ അനുവദിച്ചിട്ടില്ല.

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം കത്തിനിൽക്കുന്നതിനിടെയാണ് രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങുന്നത്. എ.കെ.ജി ഭവനിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിന്റെ അജണ്ടയിൽ ജയരാജൻ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, മുതിർന്ന നേതാവിനെതിരെ ഉയർന്ന ആരോപണം ഗൗരവസ്വഭാവം ഉള്ളതായതുകൊണ്ട് അജണ്ടയ്ക്കു പുറത്ത് വിഷയം ചർച്ച ചെയ്‌തേക്കും.

Summary: Chief Minister Pinarayi Vijayan will meet Prime Minister Narendra Modi at 10:30 today

TAGS :

Next Story