Quantcast

വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; ആദ്യ ബ്ലാസ്റ്റ് സിച്ച് ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി

പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    6 March 2026 12:31 PM IST

വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; ആദ്യ ബ്ലാസ്റ്റ് സിച്ച് ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി
X

കോഴിക്കോട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. ആനക്കാംപൊയില്‍ ഭാഗത്ത് പാറ തുരക്കലിനായി ആദ്യ ബ്ലാസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓണ്‍ ചെയ്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.

കിഫ്ബിയില്‍ നിന്നുള്ള 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി തുരങ്ക പാത യാഥാര്‍ഥ്യമാക്കുന്നത്. മലബാര്‍ മേഖലയുടെ സാമ്പത്തിക, കാര്‍ഷിക, ആരോഗ്യ മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന് തുരങ്കപാത വഴിയൊരുക്കും.

TAGS :

Next Story