'തുടർഭരണം അപകടമാണെന്ന് സാനുമാഷിന് തോന്നിയില്ല'; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച സാഹിത്യകാരൻമാരെ ഉന്നംവെച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ
വലതുപക്ഷത്തിൻ്റെ കയ്യടി നേടാൻ സാനുമാഷ് ഒന്നും പറഞ്ഞില്ലെന്നും പിണറായി വിജയൻ പറഞ്ഞു

കൊച്ചി: രണ്ടാം എൽഡിഎഫ് സർക്കാരിനെ വിമർശിച്ച സാഹിത്യകാരൻമാരെ ഉന്നംവെച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എറണാകുളത്ത് പ്രൊഫ. എം.കെ സാനു മാസ്റ്റർ അനുസ്മരണത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. 'സാനു മാഷ് ഇടതുപക്ഷമായിരുന്നു. എന്നാൽ,പാർട്ടി അംഗത്വം എടുത്തിരുന്നില്ല. തുടർഭരണം അപകടമാണെന്ന് അദ്ദേഹത്തിന് തോന്നിയില്ല. വലതുപക്ഷത്തിന്റെ കയ്യടി നേടാൻ സാനുമാഷ് ഒന്നും പറഞ്ഞി'ല്ലെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാറിന്റെ തുടർച്ചക്കെതിരെ കവി കെ. സച്ചിതാനന്ദൻ ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു.
പ്രൊഫസർ എം.കെ സാനു മാഷിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാനു സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരി എം.ലീലാവതി ടീച്ചർക്ക് സമ്മാനിച്ചു. ലീലാവതി ടീച്ചറുടെ വീട്ടിലെത്തിയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചത്. 'എഴുത്തിന്റെ അമ്മയാണ് ലീലാവതി ടീച്ചർ. ഗാസയിലെ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ എനിക്ക് ഭക്ഷണം ഇറങ്ങുന്നില്ലെന്ന് പറഞ്ഞതിന് ടീച്ചർ സൈബർ ആക്രമണം ഏറ്റുവാങ്ങി. മനുഷ്യത്വവും മാനവികതയുമായിരുന്നു ടീച്ചറുടെ എഴുത്തുകൾ. ആ എഴുത്തിന്റെ മഹത്വത്തിലേക്കാണ് സാനു മാഷിന്റെ പുരസ്കാരം എത്തി ചേർന്നിരിക്കുന്നത്'-. എന്നും പിണറായി വിജയൻ പറഞ്ഞു.
Adjust Story Font
16

