Quantcast

'കേരളത്തില്‍ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ല; എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ' -പി.കെ കുഞ്ഞാലിക്കുട്ടി

'ഇതിനെതിരെ ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം'

MediaOne Logo

Web Desk

  • Published:

    15 Feb 2026 8:07 PM IST

pk kunhalikkutty about attack against police
X

കോഴിക്കോട്: കേരളത്തില്‍ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്‌‍‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്‍ട്ടിക്കാര്‍ എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം. പൊലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്. എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നത്' -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ചകളും ആശയവിനിമയവും നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് യാതൊരു അമാന്തവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


TAGS :

Next Story