Quantcast

'ഇങ്ങനെ ജയിക്കുന്നതിലും അന്തസ് തോൽക്കുന്നാണെന്ന് പറയാൻ ഇവരുടെ കൂട്ടത്തിൽ ആരുമില്ലേ?'; കണ്ണൂർ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്‌ഐ ശ്രമമെന്ന് പി.കെ നവാസ്

എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച് ഓടിയെന്നും നവാസ് ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    6 Aug 2025 12:33 PM IST

MSF against minority scholarship cuts
X

കോഴിക്കോട്: കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്‌ഐ ശ്രമമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എംഎസ്എഫ് കൗൺസിലറെ എസ്എഫ്‌ഐ തട്ടിക്കൊണ്ടുപോയി. എന്നാൽ തങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല പിന്നെന്തിന് തങ്ങൾ തട്ടിക്കൊണ്ടുപോകണം എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചത്.

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച് ഓടി എന്നും നവാസ് ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അൽപം മുൻപ് എം.എസ്.എഫ് കൗൺസിലറെ തട്ടിക്കൊണ്ട് പോയതിനോട് എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് "ഞങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല, പിന്നെന്തിന് ഞങ്ങൾ തട്ടി കൊണ്ട് പോകണമെന്നാണ് "

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എം.എസ്.എഫിന്റെ വോട്ട് ചെയ്യാൻ വന്ന കൗൺസിലരുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് തട്ടി പറിച്ച് ഓടിയത് യൂണിയൻ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപെടാനായില്ല പോലീസ് കയ്യോടെ പൊക്കി.

ചുറ്റും പോലീസ് നിന്ന് കൂട്ടിപിടിച്ചിരിക്കുന്നത് അവാർഡ് കൊടുക്കാനല്ല, കട്ട കാർഡ് തിരിച്ച് വാങ്ങാനാണ്. കണ്ണൂർ യൂണിവേഴ്സിറ്റി കാക്കാനാണല്ലോ ഇതൊക്കെ എന്നാലോചിക്കുമ്പോഴാണ് ഒരു സുഖം. ഇങ്ങനെ ജയിക്കുന്നതിനേക്കാൾ അന്തസ്സ് തോൽക്കുന്നതാ എന്ന് പറയാൻ ഇച്ചിരി ഉളുപ്പും, ഒരു നുള്ള് അഭിമാനവും ഉള്ള ഒരാളും ഇല്ലാതെ പോയല്ലോ ഇവന്മാരുടെ കൂട്ടത്തിൽ. നിങ്ങളുടെ എല്ലാ ആക്രമങ്ങളെയും ചെറുത്ത് നിനാണ് ഞങ്ങളുടെ എല്ലാ പോരാട്ടങ്ങളും.

TAGS :

Next Story