Quantcast

'ഇത്തവണ യൂണിയൻ ഓഫീസിൽ നിന്ന് മോഷ്ടിച്ച പണം അത് തിരിച്ച് വെപ്പിച്ചിരിക്കും ആർഷോ'; മറുപടിയുമായി പി.കെ നവാസ്

ഇത്തവണ ഒരു രൂപ പോലും കുട്ടികളിൽ നിന്ന് പിരിക്കാതെയാണ് ഈ കലോത്സവം ഞങ്ങൾ നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2025-01-31 08:22:29.0

Published:

31 Jan 2025 1:22 PM IST

PK Navas
X

മലപ്പുറം: സര്‍വകലാശാല യൂണിയന്‍റെ ഫണ്ട് മുക്കാമെന്ന് പി.കെ നവാസ് കരുതിയിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍ തീറ്റിക്കില്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ വെല്ലുവിളിക്ക് മറുപടിയുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. ''കഴിഞ്ഞ തവണ എസ്എഫ്ഐ ഭരിക്കുമ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് കിട്ടിയത് പോരാഞ്ഞിട്ട് 1000 രൂപ വെച്ച് കുട്ടികളിൽ നിന്ന് പിരിവെടുത്ത് തിന്ന് കൊഴുത്ത സംഘടനയുടെ പേരെല്ലേ എസ്എഫ്ഐ എന്നത്'' നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

നവാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: ലൂസിഫർ സിനിമയിൽ ലാലേട്ടൻ പറയുന്നത് പോലെ പറഞ്ഞാൽ “നിങ്ങളെ നേതാവ് ലാവ്‍ലിൻ വിജയനല്ല എന്‍റെ നേതാവ്, എന്‍റെ നേതാവിന്‍റെ പേര് സി.എച്ച് എന്നാണ്”. കഴിഞ്ഞ തവണ എസ്എഫ്ഐ ഭരിക്കുമ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് കിട്ടിയത് പോരാഞ്ഞിട്ട് 1000 രൂപ വെച്ച് കുട്ടികളിൽ നിന്ന് പിരിവെടുത്ത് തിന്ന് കൊഴുത്ത സംഘടനയുടെ പേരെല്ലേ എസ്എഫ്ഐ എന്നത്. ഇത്തവണ ഒരു രൂപ പോലും കുട്ടികളിൽ നിന്ന് പിരിക്കാതെയാണ് ഈ കലോത്സവം ഞങ്ങൾ നടത്തുന്നത്.

1000 രൂപ വീതം വിദ്യാർഥികളിൽ നിന്ന് പോക്കറ്റടിച്ച് വയറ് നിറച്ചവരുടെ സർട്ടിഫിക്കറ്റ് തത്ക്കാലം എംഎസ്എഫിന് വേണ്ട, അത് നാലായി മടക്കി ആ വയറ്റത്ത് തന്നെ വെച്ചാൽ മതി. വിദ്യാർഥികളെ പോക്കറ്റടിച്ചതിന്‍റെ റെസിപ്റ്റ് കോപ്പി കമന്‍റിൽ വെക്കുന്നുണ്ട്. ഇതിന് മറുപടി പറയാൻ നേതാവിന്‍റെ നാവ് പൊന്തില്ലെന്നറിയാം, തത്കാലം കേട്ടില്ലെന്ന് നടിച്ച് ചത്ത പോലെ കിടന്നോ…. എന്നാലും ഉത്തരമില്ലാത്ത ആ ചോദ്യം പറ്റിക്കപ്പെട്ട വിദ്യാർഥികൾക്കായി ഇവിടെ കിടക്കട്ടെ …

വാൽ കഷ്ണം:- ഇത്തവണ യൂണിയൻ ഓഫീസിൽ നിന്ന് മോഷ്ടിച്ച പണം അത് തിരിച്ച് വെപ്പിച്ചിരിക്കും ആർഷോ..!

TAGS :

Next Story