Quantcast

എതിര്‍പ്പുകള്‍ തള്ളി; തളിപ്പറമ്പിൽ പി.കെ ശ്യാമള തന്നെ സ്ഥാനാർഥിയാകും

പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രം​ഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    4 March 2026 2:31 PM IST

എതിര്‍പ്പുകള്‍ തള്ളി; തളിപ്പറമ്പിൽ പി.കെ ശ്യാമള തന്നെ സ്ഥാനാർഥിയാകും
X

തിരുവനന്തപുരം:കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശ്യാമള തന്നെ സിപിഎം സ്ഥാനാർഥിയാകും. പാർട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍റെ ഭാര്യയെ മത്സരിപ്പിക്കുന്നതിനെതിരായ എതിർപ്പ് യോഗം തള്ളി. പേരാവൂരിൽ കെ.കെ ശൈലജയും പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണനും മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രം​ഗത്തെത്തിയിരുന്നു. ശ്യാമളയ്ക്ക് പകരം എം.വി ജയരാജനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍‌ട്ടുകളുണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും ആരോപണമുണ്ട്. മുമ്പ് ആന്തൂർ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. പി.കെ ശ്യാമള തന്നെ മത്സരിക്കുമെന്നുമാണ് സെക്രട്ടറിയേറ്റ് തീരുമാനം.


TAGS :

Next Story