Quantcast

സ്കൂളിലേക്ക് പോയ പ്ലസ് ടുകാരനെ കാണാനില്ലെന്ന് പരാതി

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-08-13 18:16:08.0

Published:

13 Aug 2022 10:19 PM IST

സ്കൂളിലേക്ക് പോയ പ്ലസ് ടുകാരനെ കാണാനില്ലെന്ന് പരാതി
X

കൊല്ലം: സ്കൂളിലേക്ക് പോയ പ്ലസ് ടുകാരനെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെ എട്ടരയോടെയാണ് ദേവന്‍ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയത്. വൈകിട്ട് തിരികെയെത്താറുള്ള സമയത്തിന് ശേഷവും കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തി. ദേവന്‍ സകൂളിൽ എത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. സമീപത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് ദേവനെ കണ്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. വിവരം ലഭിച്ചാൽ അറിയിക്കേണ്ട നമ്പർ: 9961610360 ,7907371773

TAGS :

Next Story