Quantcast

പിഎംശ്രീ; വിദ്യാഭ്യാസവകുപ്പിന് അഭിനന്ദനവുമായി എബിവിപി

സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ വിദ്യാഭ്യാസമന്ത്രിയെ കണ്ട് അഭിനന്ദനം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    24 Oct 2025 9:20 AM IST

പിഎംശ്രീ; വിദ്യാഭ്യാസവകുപ്പിന് അഭിനന്ദനവുമായി എബിവിപി
X

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ വിദ്യാഭ്യാസവകുപ്പിനെ അഭിനന്ദിച്ച് എബിവിപി. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാഭ്യാസമന്ത്രിയെ നേരിൽ കണ്ടാണ് അഭിനന്ദനം അറിയിച്ചത്. വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ചിത്രങ്ങൾ എബിവിപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. പിഎംശ്രീ-എബിവിപിയുടെ സമരവിജയം എന്ന തലക്കെട്ടിലാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പിഎം ശ്രീ - എബിവിപിയുടെ സമരവിജയം.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനങ്ങൾ...

പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിനന്ദ്, സംസ്ഥാന സമിതി അംഗം ഗോകുൽ എന്നിവർ നേരിൽ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് പ്രമേയത്തെ കുറിച്ചും പൊതു വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തെ അറിയിച്ചു. വിദ്യാലയങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണം, വിദ്യാലയങ്ങളിൽ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ കൂടുതൽ ജാഗ്രതയോടെ നടത്തണം എന്ന് ആവശ്യപ്പെട്ടു. ഐടിഐ വിദ്യാർത്ഥികളുടെ ന്യൂട്രിഷൻ ലഭിക്കാത്ത വിഷയം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എന്ന് അദ്ദേഹം അറിയിച്ചു.

TAGS :

Next Story