Quantcast

പി.എം.എ സലാം സിദ്ധീഖ് കാപ്പനെ സന്ദർശിച്ചു

2020 ഒക്ടോബറിൽ യു.പിയിലെ ഹാഥ്‌റസിൽ ദലിത്‌ യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്‌ റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    20 March 2023 10:30 AM GMT

pma salam visit sidheeque kappan
X

pma salam visit sidheeque kappan

മലപ്പുറം: ജയിൽ മോചിതനായി വേങ്ങരയിലെ വീട്ടിൽ തിരിച്ചെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശിച്ചു. 2020 ഒക്ടോബറിൽ യു.പിയിലെ ഹാഥ്‌റസിൽ ദലിത്‌ യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്‌ റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടര വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കാപ്പൻ ജയിൽ മോചിതനായത്.

കാപ്പന്റെ മോചനവും, മോചനത്തിനായുള്ള നിയമ പോരാട്ടവും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പി.എം.എ സലാം പറഞ്ഞു. ഒരുപാട് ചെറുപ്പക്കാർ ഇന്ത്യയിലെ വിവിധ ജയിലുകളിൽ വിചാരണ പോലുമില്ലാതെ അന്യയമായി തടവിൽ കഴിയുന്നുണ്ട്. അവരുടെ നിയമപോരാട്ടങ്ങൾക്ക് വൈകിയാണെങ്കിലും കാപ്പന് കിട്ടിയ നീതി പ്രചോദനമാണെന്ന് സലാം പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കെ.എം ശാഫി, യു.പി അബ്ദു, അഹമ്മദ് കരുവാടൻ, കാപ്പൻ മൊയ്തീൻ കുട്ടി, ആബിദ് കൂന്തള എന്നിവരും സലാമിനൊപ്പം കാപ്പനെ കാണാനെത്തിയിരുന്നു.

TAGS :

Next Story