പോക്സോ കേസ് പ്രതിക്ക് 12 വർഷം തടവും 40000 രൂപ പിഴയും
മൂലവട്ടം സ്വദേശി എം.കെ സോമനെയാണ് കോടതി ശിക്ഷിച്ചത്

കോട്ടയം: കോട്ടയത്ത് പോക്സോ കേസിൽ പ്രതിയായ 74-കാരന് 12 വർഷം തടവും പിഴയും. മൂലവട്ടം സ്വദേശി എം.കെ സോമനെയാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ഉത്തരവ്. പ്രതിക്ക് 40000 രൂപ പിഴയും ചുമത്തി. ചിങ്ങവനം പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
14 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ പീഠിപ്പിച്ച കേസിലാണ് പ്രതിക്ക് മാതൃകാപരമായ ശിക്ഷ വിധിച്ചത്. ചങ്ങനാശ്ശേരി ഫാസ്ട്രാക്ക് കോടതി ജഡ്ജി പി.എസ് സൈമയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്ക്യൂഷൻ ശിക്ഷാ വിധിയെ പൂർണമായി സ്വാഗതം ചെയ്തു.
Next Story
Adjust Story Font
16

