Quantcast

പയ്യോളിയിൽ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണർന്ന അയൽവാസികളാണ് ആദ്യം തീ അണക്കാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    24 Sept 2022 10:37 AM IST

പയ്യോളിയിൽ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു
X

കോഴിക്കോട്: പയ്യോളിയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിയായ അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് പുലർച്ചെ തീയിട്ടത്. പോക്‌സോ കേസിൽ പ്രതിയായ ഇയാളെ ഇന്നലെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.

ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണർന്ന അയൽവാസികളാണ് ആദ്യം തീ അണക്കാൻ ശ്രമിച്ചത്. പിന്നീട് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.

TAGS :

Next Story