കൊല്ലത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പൂജക്കെത്തിയ ജോത്സ്യനെതിരെ പോക്സോ കേസ്
വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെയാണ് കേസെടുത്തത്

കൊല്ലം: കൊല്ലം പുത്തൂരില്‍ പൂജയ്ക്ക് എത്തിയ ജോത്സ്യനെതിരെ പോക്സോ കേസ്. ബാധയൊഴിപ്പിക്കലിനായെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയില്‍ വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെയാണ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം ഇയാളുടെ വസതിയിലേക്ക് എത്തിയതായിരുന്നു പതിനാറുകാരി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതോടെയാണ് വിഷയം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ജോത്സ്യന്‍ കടന്നുകളയുകയായിരുന്നു.
മുരാരി തന്ത്രിയെന്ന പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇയാളുടെ ഫോണ്‍ നിലവില്‍ ഓഫാണെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

